ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല സവാരിക്ക് തുടക്കമായി

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല സവാരിക്ക് തുടക്കമായി. ഡിസംബര്‍ 22-നാണ് ആഡംബര കപ്പല്‍ യാത്ര പുറപ്പെട്ടത്.  ശനിയാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് എത്താന്‍ താമസിക്കുകയായിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ആഡംബര കപ്പലിലെ യാത്ര ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലഗതാഗത യാത്രയായിരിക്കും. വാരണാസിയില്‍ നിന്ന് അസമിലെ ദിബ്രുഗറിലേക്കാണ് കപ്പല്‍ യാത്ര. 18 സ്യൂട്ടുകളിലായി 80 യാത്രക്കാര്‍ക്ക് ക്രൂയിസ് കപ്പലില്‍ യാത്ര ചെയ്യാവുന്നതാണ്.

51 ദിവസം ആഡംബര യാത്ര നയിക്കുന്ന ആഡംബര കപ്പല്‍ 15 ദിവസംകൊണ്ട് ബംഗ്ലാദേശ് കടക്കും. തുടര്‍ന്ന് ബ്രഹ്മപുത്ര നദിയിലൂടെ അസമിലേ ദിബ്രുഗറിലേക്കെത്തും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 5 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന കപ്പല്‍ ഏകദേശം 3,200 കിലോമീറ്റര്‍ താണ്ടിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.

27 നദികളിലൂടെയാണ് കപ്പലിന്റെ യാത്ര. ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ്, ആസം എന്നീ സംസ്ഥാനങ്ങളിലെ നദികളിലൂടെയാണ് കപ്പല്‍ സഞ്ചരിക്കുക. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര എന്നീ മൂന്ന് പ്രധാന നദികളിലൂടെയും കപ്പല്‍ സഞ്ചരിക്കുന്നുണ്ട്. കപ്പലില്‍ യാത്ര ചെയ്യാന്‍ ഒരാള്‍ക്ക് 25000 രൂപയാണ് ടിക്കറ്റ് ചാര്‍ജ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News