നാവിൽ കൊതിയൂറും വെറൈറ്റി മീൻ ചോറ്

മീൻ ചോറ്

1.ബസ്മതി അരി – മൂന്ന് കപ്പ്

2.ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട – ഓരോന്നു വീതം

ഉപ്പ് – പാകത്തിന്

3.ദശക്കട്ടിയുള്ള മീൻ – പത്ത് കഷണം

4.ഉപ്പ് – പാകത്തിന്

കാശ്മീരി മുളകുപൊടി – നാലു ചെറിയ സ്പൂൺ

നാരങ്ങാനീര് – നാലു ചെറിയ സ്പൂൺ

5.എണ്ണ – ഒരു കപ്പ്

6.ഉലുവ – ഒരു ചെറിയ സ്പൂൺ

7.ഇഞ്ചി നീളത്തിൽ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

പച്ചമുളക് – അഞ്ച്, പിളർന്നത്

സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്

8.തക്കാളി – ഒന്ന്, നീളത്തിൽ അരിഞ്ഞത്

9.ഇഞ്ചി നീളത്തിൽ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

10.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

നെയ്യ് – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തശേഷം പാകത്തിനു വെള്ളവും രണ്ടാമത്തെ ചേരുവയും ചേർത്തു മുക്കാൽ വേവിൽ വേവിച്ചൂറ്റുക.

മീനിൽ നാലാമത്തെ ചേരുവ പുരട്ടി കുറച്ചു സമയം വച്ചതിനുശേഷം ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

ചുവടുകട്ടിയുള്ള പാത്രത്തിൽ മീൻ വറുത്ത എണ്ണയിൽ നിന്നു രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി ഉലുവ ചേർത്തു മൂപ്പിക്കുക.

ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം തക്കാളിയും ചേർത്തിളക്കുക.

ഇതിലേക്ക് ബാക്കി ഇഞ്ചിയും ചേർത്തശേഷം മുകളിൽ മീൻ വറുത്തതു നിരത്തണം. ഇതിന് മുകളിൽ ചോറും നിരത്തുക.

ഏറ്റവും മുകളിൽ പത്താമത്തെ ചേരുവ വിതറി, പാത്രം അടച്ചു വച്ചു 15 മിനിറ്റ് ചെറുതീയിൽ വയ്ക്കുക. പിന്നീട് പാത്രം തുറന്നു മീൻ പൊടിഞ്ഞുപോകാതെ യോജിപ്പിച്ചു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News