ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്. ഇരുപതോളം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് ലൈംഗികമായി ഉപദ്രവിച്ചത്.

സ്‌കൂള്‍ കൗണ്‍സലിംഗിലാണ് വിദ്യാര്‍ത്ഥിനികള്‍ പീഡന വിവരം പുറത്ത് പറഞ്ഞത്. പഠിപ്പിക്കുന്ന സമയത്ത് അധ്യാപകന്‍ മോശമായി പെരുമാറിയെന്നതാണ് വിദ്യാര്‍ത്ഥിനികളുടെ പരാതികള്‍.
20ഓളം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെങ്കിലും അഞ്ച് പേരാണ് നിലവില്‍ രേഖാമൂലം പരാതി നല്‍കിയത്.  തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ അധ്യാപകനാണിയാള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News