പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും: ശശി തരൂര്‍

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് ശശി തരൂര്‍. ലോക്സഭയില്‍ വീണ്ടും മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. സമസ്ത നേതാക്കളുമായി കോഴിക്കോട് ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

സമസ്തയുടെ നേതാക്കളുമായി നടത്തിയത് സൗഹൃദ ചര്‍ച്ച മാത്രമായിരുന്നു. സമസ്തയുടെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും
അതുകൊണ്ടാണ് പ്രത്യേക കൂടിക്കാഴ്ച്ചയ്ക്ക് എത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തന് നിലവില്‍ കേരളത്തില്‍ മുഖ്യമന്ത്രിയുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പ്് 2026ലാണെന്നും തരൂര്‍ മറുപടി നല്‍കി.

തരൂരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തരൂരിനെ പിന്തുണച്ചായിരുന്നു സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. വിശ്വ പൗരനായ ശശി തരൂരിന്റെ സാന്നിധ്യം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും തരൂര്‍ ശക്തമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടെ സ്മസ്തയുടെ പിന്തുണയും തരൂരിനെന്ന് വ്യക്തമാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News