ഇവിടെയായിരിക്കുമ്പോള്‍ ജന്മനാട്ടിലെന്നപോലെയാണ്; കൊച്ചി ബിനാലെ വേദി സന്ദര്‍ശിച്ച് ചെ ഗുവേരയുടെ കൊച്ചുമകള്‍

കൊച്ചി ബിനാലെ വേദി സന്ദര്‍ശിച്ച് ചെ ഗുവേരയുടെ കൊച്ചുമകള്‍ പ്രൊഫ. എസ്തഫാനിയ ഗുവേര. ലോകോത്തര സൃഷ്ടികള്‍ ഒരുമിച്ച് വലിയ ക്യാന്‍വസില്‍ കാണാന്‍ കഴിയുന്നത് മികച്ചാനുഭവമെന്ന് എസ്തഫാനിയ പ്രശംസിച്ചു. സ്വകാര്യ സന്ദര്‍ശനത്തിനായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് എസ്തഫാനിയ ഗുവേര കേരളത്തിലെത്തിയത്.

കൊച്ചി മുസിരിസ് ബിനാലെയെക്കുറിച്ച് കേട്ടറിഞ്ഞ എസ്തഫാനിയ കലാസൃഷ്ടികള്‍ കാണാന്‍ കേരളത്തിലെ സുഹൃത്തുക്കളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു ഒടുവില്‍ സുഹൃത്തുക്കള്‍ മുഖേനയാണ് ഫോര്‍ട്ടുകൊച്ചിയിലെ പ്രധാന വേദിയായ ആസ്പിന്‍ വാള്‍ ഹൗസില്‍ സന്ദര്‍ശനം നടത്തിയത്.

‘ഇവിടെയായിരിക്കുമ്പോള്‍ ജന്മനാട്ടിലെന്നപോലെയാണ്. ക്യൂബയെപ്പോലെയാണ് എനിക്ക് ഇന്ത്യ’, വിവിധ വേദികളിലെ കലാപ്രദര്‍ശനങ്ങള്‍ ആസ്വദിച്ചശേഷം പ്രൊഫ. എസ്തഫാനിയ ഗുവേര പറഞ്ഞു.

കലാസൃഷ്ടികള്‍ ഓരോന്നും സമയമെടുത്ത് നോക്കികണ്ട എസ്തഫാനിയ കലാകാരന്മായി ആശയവിനിമയം നടത്തി. ലോകോത്തര സൃഷ്ടികളെക്കുറിച്ച് കുറഞ്ഞ വാക്കുകളില്‍ പ്രശംസിക്കാനും അവര്‍ മറന്നില്ല. അമ്മ ഡോ. അലൈഡ ഗുവേരയോടൊപ്പമാണ് എസ്തഫാനിയ കേരളത്തിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News