ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. നിഷാമിനെ ജീവിതകാലം മുഴുവന്‍ ജയിലിലിടാനുള്ള അധികാരം സര്‍ക്കാരിനുണ്ടല്ലോയെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു.
ചന്ദ്രബോസിന്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ വ്യക്തമാക്കി . ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശ്ശൂര്‍ സെഷന്‍സ് കോടതി മുഹമ്മദ് നിഷാമിന് വിധിച്ചത്. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി പൂര്‍ണമായും ശരിവെക്കുകയായിരുന്നു. നേരത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം സുപ്രീം കോടതിയിൽ നൽകിയ ഹർജി കടുത്ത വിമർശനത്തോടെ സുപ്രീം കോടതി തള്ളിയിരുന്നു.
2015 ജനുവരിയിലായിരുന്നു ചന്ദ്രബോസിന്റെ കൊലപാതകം. തൃശ്ശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ചന്ദ്രബോസ്. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം ചന്ദ്രബോസിനെ ആക്രമിച്ചത്. വാഹനമുപയോഗിച്ച് ഇടിച്ചു വീഴ്ത്തിയതിന് ശേഷം ചന്ദ്രബോസിനെ പാർക്കിങ് പ്രദേശത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു.ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2015 ഫെബ്രുവരിയിലാണ് മരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here