മുട്ടയില്ലാതെ മയോണൈസ് ഈസിയായി വീട്ടില്‍ തന്നെ ഉണ്ടാക്കാം

മുട്ടയില്ലാതെ അതേ രുചിയില്‍ തന്നെ വീട്ടിലുളള സാധനങ്ങള്‍ ഉപയോഗിച്ച് മയോണൈസ് തയാറാക്കാം. എങ്ങനെയെന്നല്ലേ? റെസിപ്പി ഇതാ…

ആവശ്യമായ ചേരുവകള്‍

സണ്‍ഫ്ളവര്‍ ഓയില്‍ -1 കപ്പ്

പാല്‍- 1 കപ്പ്

വെളുത്തുളളി – 2 അല്ലി

നാരങ്ങാനീര് / വിനാഗിരി – അര ടീ സ്പൂണ്‍

പഞ്ചസാര- ഒരു നുളള്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാലും സണ്‍ ഫ്ളവര്‍ ഓയിലും ഫ്രീസറില്‍ വച്ച് (അര മണിക്കൂര്‍) നന്നായി തണുപ്പിക്കണം. ശേഷം ചേരുവകള്‍ എല്ലാം മിക്സിയില്‍ ഇട്ട് പത്ത് സെക്കന്‍ഡ് അടിച്ചെടുക്കുക. വെജ് മയോണൈസ് റെഡി. നാല് ദിവസം വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News