രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസസിനെതിരെ കേരളത്തിന് 204 റണ്‍സിന്റെ വന്‍ വിജയം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസസിനെതിരെ കേരളത്തിന് 204 റണ്‍സിന്റെ വന്‍ വിജയം. 341 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ സര്‍വീസസിന് 136 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടപ്പെട്ടു. 16 ഓവറില്‍ 36 റണ്‍സ് വഴങ്ങി 8 വിക്കറ്റുകള്‍ വീഴ്ത്തിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിജയ ശില്‍പ്പി. ആദ്യ ഇന്നിങ്ങ്‌സില്‍ സക്‌സേന 3 വിക്കറ്റെടുത്തിരുന്നു.

സ്‌കോര്‍ കേരളം ഒന്നാം ഇന്നിങ്ങ്‌സ് 327, രണ്ടാം ഇന്നിങ്ങ്‌സില്‍ 7 ന് 242 ഡിക്ലയേര്‍ഡ്, സര്‍വീസസ് ഒന്നാം ഇന്നിങ്ങ്‌സില്‍ 229, രണ്ടാം ഇന്നിങ്ങ്‌സില്‍ 136ന് എല്ലാവരും പുറത്ത്. 1117357സര്‍വീസസിനെതിരായ വിജയത്തോടെ കേരളത്തിന് 4 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here