തിരുവനന്തപുരത്ത് മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. പുത്തന്‍തോപ്പ് സ്വദേശി നിഖിലിന് നേരെയാണ് ഗുണ്ടകളുടെ വിളയാട്ടം. കണിയാപുരത്ത് നിന്നാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയത്. മംഗലപുരം സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ പ്രതികള്‍ അടങ്ങിയ സംഘമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയത്. രക്ഷപ്പെടാതിരിക്കാന്‍ നിഖിലിന്റെ വയറില്‍ പടക്കം വച്ച് കെട്ടുകയായിരുന്നു . നിഖിലിനെ വെറുതെവിടാന്‍ കുടുംബത്തോട് ഇവര്‍ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപയായിരുന്നു .
പൊലീസ് എത്തിയപ്പോള്‍ യുവാവിനെ ഉപേക്ഷിച്ച് ഗുണ്ടകള്‍ രക്ഷപ്പെടുകയായിരുന്നു . പ്രതികളുടെ വീട്ടിലെത്തിയപ്പോള്‍ പൊലീസിന് നേരെ ബോംബാക്രമണവും ഉണ്ടായി . പായ്ച്ചിറ സ്വദേശികളായ ഷമീര്‍, ഷഫീഖ് എന്നിവരാണ് ആക്രമിച്ചത് എന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here