കേന്ദ്രത്തിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . എകെജി സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . വര്‍ഗ്ഗീയതക്കും കേന്ദ്ര നയങ്ങള്‍ക്കുമെതിരെ സിപിഐഎം സംസ്ഥാന ജാഥ സംഘടിപ്പിക്കും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയാണ് പ്രചാരണ ജാഥ. ജാഥ കാസര്‍ക്കോട് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

കേന്ദ്രഭരണത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ വര്‍ധിച്ചു വരികയാണെന്നും ഹിന്ദുക്കള്‍ യുദ്ധം തുടരണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഭയപ്പെടുത്തുന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പാര്‍ട്ടി പരിശോധിക്കേണ്ട കാര്യങ്ങള്‍ പരിശോധിച്ച് തന്നെ പോകുമെന്നും പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദന്‍മാസ്റ്റര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് അന്യമാകുന്ന ഒന്നിനെയും പാര്‍ട്ടി അംഗീകരിക്കില്ല , പാര്‍ട്ടിയുടെ മുന്നില്‍ വരുന്ന എല്ലാ വിഷയങ്ങളും പരിശോധിച്ച് നടപടി എടുക്കും, തെറ്റായ ഒരു നടപടിക്കും പാര്‍ട്ടി കൂട്ടുനില്‍ക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ഗൃഹസന്ദര്‍ശന പരിപാടി വലിയ വിജയമായിരുന്നെന്നും ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News