അഞ്ജലി സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അപകടം നടന്ന രാത്രി രോഹിണിയില്‍ പി.സി.ആര്‍ ചുമതലയ്ക്കും പിക്കറ്റുകളിലും നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. അപകടത്തിന്റെ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടും പൊലീസ് എത്താന്‍ മണിക്കൂറുകള്‍ വൈകിയെന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു.
പുതുവത്സര രാത്രിയില്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അഞ്ജലി അതിദാരുണമായി കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ കാറിടിയ്ക്കുകയും കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തിരുന്നു. കാറിനടിയില്‍ കുടുങ്ങി കിലോമീറ്ററുകളോളം വലിച്ചു കൊണ്ടുപോയതിനാല്‍ അഞ്ജലിയുടെ ശരീരത്തില്‍ 40 ഇടങ്ങളില്‍ മാരകമായ രീതിയില്‍ പരിക്കേറ്റിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here