അമിത് ഷാ ജമ്മുവില്‍; രജൗരി യാത്ര മാറ്റി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവിലെത്തി. ഇന്ന് ഉച്ചയോടെയാണ് ഏകദിന സന്ദര്‍ശത്തിനായി അദ്ദേഹം ജമ്മുവിലെത്തിയത്. ജനുവരി 1 ന് ധാന്‍ഗ്രി ഗ്രാമത്തിലെ രജൗരി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും യാത്ര താല്ക്കാലികമായി മാറ്റി. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിയത്. കാലാവസ്ഥ അനുകൂലമായാല്‍ അദ്ദേഹം രജൗരി സന്ദര്‍ശിക്കും. ഈ വര്‍ഷം ജനുവരി 1,2 തീയതികളില്‍ രജൗരിയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ഭരണസമിതി ഉദ്യോഗസ്ഥരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും അമിത് ഷാ ഇന്ന് ആശയവിനിമയം നടത്തും.ഇതിനായി വിളിച്ചു ചേര്‍ക്കുന്ന ഉന്നതതല യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

ഇന്ന് ജമ്മുവിലെത്തിയ അമിത് ഷായെ ജമ്മു കശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ശ്രീനഗര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ജനുവരി 9ന് ജമ്മു കശ്മീരിലെ ബിജെപി നേതാക്കളുമായി അമിത് ഷാ ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കാശ്മീര്‍ സന്ദര്‍ശനം. ജമ്മു കാശ്മീരില്‍ ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം ചില രാഷ്ട്രീയ ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയാണ് എന്നും സൂചനകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News