സീറ്റില്‍ മൂത്രമൊഴിച്ചത് അവര്‍ തന്നെ; കോടതിയില്‍ ശങ്കര്‍ മിശ്ര

ന്യൂയോര്‍ക്കില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ സ്ത്രീയുടെ മേല്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര കോടതിയില്‍ വിചിത്രവാദമുയര്‍ത്തി. താന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും പ്രായമായ അവര്‍ തന്നെയാണ് അത് ചെയ്തതെന്നുമാണ് ശങ്കര്‍ മിശ്ര ദില്ലി കോടതിയില്‍ വാദിച്ചത്. ദില്ലി പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വാദം.

കഴിഞ്ഞ ദിവസം കേസില്‍ ശങ്കര്‍ മിശ്രയ്ക്ക് ദില്ലി കോടതി ജാമ്യം നിഷേധിച്ചിരുന്നു. പട്യാല ഹൗസ് കോടതിയില്‍ വിശദമായ വാദത്തിനുശേഷമാണ് ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയത്.

കഴിഞ്ഞ നവംബര്‍ 26-നായിരുന്നു സംഭവം. എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്രികയുടെ ദേഹത്തേക്ക് പ്രതി മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി യാത്രക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു.

വിമാനജീവനക്കാരോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് യാത്രക്കാരിയുടെ പരാതി. വിമാനം ദില്ലിയിലെത്തിയപ്പോള്‍ കൂസലില്ലാതെ ഇയാള്‍ ഇറങ്ങിപ്പോകുകയും ചെയ്തതായി യാത്രക്കാരി പറയുന്നു. ഇതേത്തുടര്‍ന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ശങ്കര്‍മിശ്രയെ കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്.

ഒളിവില്‍ പോയ മിശ്രയെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് ശങ്കര്‍ മിശ്രയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News