വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ച് മരിച്ച സംഭവം കൊലപാതകം

അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കുടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവാവ് മദ്യം കഴിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വഴിയില്‍ കിടന്നുകിട്ടിയ മദ്യം ഇവര്‍ക്ക് നല്‍കിയ സുഹൃത്ത് സുധീഷാണ് അറസ്റ്റിലായത്. മരിച്ച കുഞ്ഞുമോന്റെ ബന്ധുവാണ് സുധീഷ്. സുധീഷ് ഉന്നമിട്ടത് മനുവിനെ കൊല്ലാന്‍ ആയിരുന്നു. മദ്യം കൊണ്ടുപോയി കൊടുത്തത് സുധീഷ് ആണ്. ബിവറേജില്‍ നിന്നും മദ്യം വാങ്ങി വിഷം കലര്‍ത്തിയതാണെന്ന് പൊലീസ് പറഞ്ഞു.

സംശയത്തെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കീരിത്തോട് സ്വദേശി മനുവുമായി ഉണ്ടായ അഭിപ്രായവ്യത്യാസമാണ് മനുവിനെ കൊലപ്പെടുത്താന്‍ സുധീഷ് തീരുമാനിക്കാന്‍ കാരണമെന്ന് ഇടുക്കി പൊലീസ് മേധാവി കെ യു കുര്യാക്കോസ് പറഞ്ഞു.

മനുവിന് മാത്രം വിഷം കലര്‍ത്തിയ മദ്യം നല്‍കി കൊലപ്പെടുത്താന്‍ ആണ് സുധീഷ് ശ്രമിച്ചത്. എന്നാല്‍, മനുവിനെ വാട്സ്ആപ്പ് വീഡിയോ കോളിലൂടെ സുധീഷ് മദ്യം കാണിച്ചപ്പോള്‍ മനു മറ്റു സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. ഇതോടെ സുധീഷിന്റെ പദ്ധതികള്‍ പാളുകയായിരുന്നു. മദ്യം കഴിച്ചവരെ ആശുപത്രിയില്‍ എത്തിക്കാനും സുധീഷ് നേതൃത്വം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News