ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ദില്ലി ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനും ദില്ലി സര്‍ക്കാരിനും ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്.
കുട്ടികള്‍ക്ക് തങ്ങള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ മൊഴി നല്‍കാന്‍ അവകാശം നല്‍കുന്ന 14, 20, 21 എന്നീ വകുപ്പുകള്‍ ഭരണഘടനയുടെ ലംഘനമാണെന്നാണ് ഡിസിപിസിആര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നാലാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് മാര്‍ച്ച് 28 ന് വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചു.കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും കേന്ദ്ര നീതിന്യായ വകുപ്പിനും ദില്ലി സര്‍ക്കാരിനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here