ജോജു ജോര്‍ജ്ജിന്റെ ‘ഇരട്ട’ ഫെബ്രുവരിയില്‍

ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടും ഒന്നിക്കുന്ന ‘ഇരട്ട’യുടെ റിലീസ് തീയതി പുറത്തുവിട്ടു. അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നൊരുക്കുന്ന, ജോജു ജോര്‍ജ് നായകനാവുന്ന ‘ഇരട്ട’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഫെബ്രുവരി 2ന് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യും.

നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത രോഹിത് എം.ജി. കൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ട. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ വേഷമെന്ന് അണിയറക്കാര്‍.

മാര്‍ട്ടിന്‍ പ്രക്കാട്ട്-ജോജു ജോര്‍ജ് ഒരുമിച്ച നായാട്ടിനു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലും മികച്ച സംവിധായകനുള്ള അവാര്‍ഡ് മാര്‍ട്ടിന്‍ പ്രക്കാട്ടിനായിരുന്നു.

ഇരട്ടയില്‍ ജോജുവിനൊടൊപ്പം അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയുമൊപ്പം ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് ഇരട്ടയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News