പതിനഞ്ചുകാരിക്ക് നേരേ ലൈംഗികാതിക്രമം; ട്യൂഷന്‍ അധ്യാപകന്‍ റിമാന്‍ഡില്‍

പതിനഞ്ചുകാരിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തില്‍ ട്യൂഷന്‍ അധ്യാപകനെ റിമാന്‍ഡ് ചെയ്തു. കീഴ് വായ്പ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഈ മാസം 7ന് വൈകിട്ടാണ് സംഭവം നടന്നത്. ബയോളജി പഠിപ്പിച്ചു കൊണ്ടിരിക്കവേ, പാഠഭാഗത്തെപ്പറ്റി സംശയം ചോദിച്ച കുട്ടിയോടാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്.

ജീവശാസ്ത്ര പുസ്തകത്തിലെ ചിത്രങ്ങള്‍ കാട്ടിയശേഷം, കിടപ്പുമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി കയ്യേറ്റം ചെയ്യുകയായിരുന്നു. കുട്ടിയിലുണ്ടായ അസ്വാഭാവിക മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. മല്ലപ്പള്ളി സിഎംഎസ് എച്ച്.എസ്.എസ്സില്‍ നിന്നും വിവരം ലഭിച്ച കീഴ്വായ്പ്പൂര്‍ പൊലീസ്, പത്തനംതിട്ട വനിതാ സെല്‍ എസ്.ഐ ഷേര്‍ലി കെ.പിയെക്കൊണ്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അധ്യാപികയുടെയും കുട്ടിയുടെ മാതാവിന്റെയും സാന്നിധ്യത്തില്‍ വീട്ടില്‍ വച്ചാണ് മൊഴിയെടുത്തത്.

തുടര്‍ന്ന്, പുസ്തകം ബന്തവസിലെടുത്ത പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടര്‍ന്ന്, തെളിവുകള്‍ ശേഖരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ്, ഇയാളുടെ വീടിന് സമീപം വച്ച് ഇന്നലെ വൈകിട്ട് പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.

മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടിയെ കാണിച്ച് ഉറപ്പാക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിച്ച ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഇയാളെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം എസ്.ഐമാരായ ആദര്‍ശ്, ജയകൃഷ്ണന്‍, രാജേഷ്, എ.എസ്.ഐമാരായ പ്രസാദ്, അജു, ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഒ അന്‍സിം, സി.പി.ഒമാരായ വരുണ്‍, ശശികാന്ത്, ഷബാന, ഷെറീന എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News