ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

പട്ടാമ്പി കൂറ്റനാട് പാതയില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. വാവന്നൂർ  പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് വൈകിട്ടാണ് സംഭവം.

കാഞ്ഞിരത്താണി സ്വദേശിയുടെ ടാറ്റ എയ്‌സ് വാഹനമാണ് അഗ്‌നിക്കിരയായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.

നാട്ടുകാരും ഫയര്‍ ഫോഴ്‌സ് യൂണിറ്റും എത്തിയാണ് തീയണച്ചത്.വാഹനത്തില്‍ ഉണ്ടായിരുന്ന 6000 രൂപയും വാഹനത്തിന്റെ രേഖകളും കത്തിനശിച്ചു. ചലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News