കുട്ടികൾ തമ്മിൽ തർക്കം; പതിനൊന്നുക്കാരന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ മർദ്ദനം; CCTV ദൃശ്യങ്ങൾ കൈരളിന്യൂസിന്

പതിനൊന്നു വയസ്സുകാരന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ മർദ്ദനം. സുനിത അഫ്സലാണ് കുട്ടികളെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയുണ്ടായ വഴക്കിന്റെ പേരിലായിരുന്നു നേതാവിന്റെ മർദ്ദനം. എറണാകുളം കങ്ങരപ്പടി കോളോട്ടിമൂല മൈതാനത്താണ് സംഭവം.

അതേസമയം, കുട്ടിയുടെ കൈയ്യിലും കാലിലുമടക്കം ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്.നേതാവ് തന്റെ കഴുത്തിനും നെഞ്ചിലും പിടിച്ച് തള്ളിയെന്നും കുട്ടി പറഞ്ഞു. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ കുടുംബം യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സുനിത അഫ്സലിനെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News