ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളില്‍ നമ്മുടെ കേരളവും: മുഖ്യമന്ത്രി

ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളില്‍ കേരളം ഉള്‍പ്പെട്ടത് നമ്മുടെ വിനോദസഞ്ചാര മേഖലയ്ക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പ് വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങള്‍ തേടി ലോകസഞ്ചാരത്തിനിറങ്ങുന്നവര്‍ക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കേരളം. വിനോദ സഞ്ചാരികള്‍ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ 13-ാംസ്ഥാനത്താണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രാമീണസൗന്ദര്യം ആസ്വദിക്കാന്‍ ഉത്സവകാലങ്ങളില്‍ കേരളം സന്ദര്‍ശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോര്‍ക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവന്‍തുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് പ്രത്യേക പരാമര്‍ശവും ഇതിലുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളെയും ന്യൂയോര്‍ക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്.

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കോവിഡ് മഹാമാരി മൂലം ഈ മേഖലക്കുണ്ടായ പ്രതിസന്ധികള്‍ മറികടക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കണം. വിനോദ സഞ്ചാരമേഖലക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ ഈ പരിശ്രമങ്ങള്‍ക്ക് ശക്തി പകരട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News