ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നടി അഥിയ ഷെട്ടിയും വിവാഹിതരാവുന്നു

ബോളിവുഡില്‍ വീണ്ടും ഒരു താരവിവാഹം കൂടി. ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ അഥിയ ഷെട്ടിയുമാണ് വിവാഹത്തിന് ഒരുങ്ങുന്നത്. ജനുവരി 23ന് വിവാഹമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലായിരുന്നു.

സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചായിരിക്കും വിവാഹം എന്നാണ് വാര്‍ത്തകള്‍. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് നടക്കുക. ജനുവരി 21-ന് ചടങ്ങുകള്‍ ആരംഭിക്കും. 22 നാണ് സംഗീത് ചടങ്ങുകള്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും വിവാഹം.

കൂടാതെ സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. സെലിബ്രിറ്റി സ്റ്റാലിസ്റ്റായ അമി പട്ടേലായിരിക്കും അഥിയയെ അണിയിച്ചൊരുക്കുക. സ്‌റ്റൈലിസ്റ്റ് രാഹുല്‍ വിജയ് ആയിരിക്കും കെഎല്‍ രാഹുലിനെ ഒരുക്കുക.

രാഹുലും അഥിയയും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ബന്ധം ഒഫീഷ്യലാക്കിയത്. അതിനു പിന്നാലെ പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ച് പങ്കെടുക്കാന്‍ തുടങ്ങി. ഒന്നിച്ച് അവധി ആഘോഷിച്ചതിന്റേയും മറ്റും നിരവധി ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News