കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍

കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് 2021-2022 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത്.

എല്‍.സോളമന്‍ (കമാന്റന്റ്, എസ്.എ.പി ബറ്റാലിയന്‍), ജോസ് ഫിലിപ്പ് (ഇന്‍സ്പെക്ടര്‍, പൊലീസ് ട്രെയിനിംഗ് കോളേജ്), എന്‍.ഗണേഷ് കുമാര്‍ (ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍, പൊലീസ് ട്രെയിനിംഗ് കോളേജ്), പി.ആര്‍.രാജേന്ദ്രന്‍ (സബ് ഇന്‍സ്പെക്ടര്‍, കേരളാ പൊലീസ് അക്കാദമി), വി.എച്ച് ഷിഹാബുദ്ദീന്‍ (ആംഡ് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍, എസ്.ഐ.എസ്.എഫ്), എം.വിപിന്‍കുമാര്‍ (ഹവില്‍ദാര്‍, എസ്.എ.പി) എന്നിവരാണ് ആദരവിന് അര്‍ഹരായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News