ഡിവൈ ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിച്ചതിനെതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ബെഞ്ച് പിന്മാറി

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചതിനെതിരായ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ദില്ലി ഹൈക്കോടതി ബെഞ്ച് പിന്മാറി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ , ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് പിന്‍മാറിയത്. ഹര്‍ജി ജനുവരി 16ന് മറ്റൊരു ബെഞ്ച് പരിഗണിക്കും.

2022 നവംബര്‍ 11 ന് ഗ്രാമ ഉദയ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പ്രസിഡന്റായ സഞ്ജീവ് കുമാര്‍ തിവാരി വ്യക്തി സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഒരു ലക്ഷം രൂപ പിഴയും ഹര്‍ജിക്കാരന് കോടതി ചുമത്തി.ഈ ഉത്തരവിനെതിരെയാണ് പുന:പരിശോധനാ ഹര്‍ജി നല്‍കിയത്.ജന്ന് പിന്‍മാറിയ ചീഫ് ജസ്റ്റിസിന്റയും ജസ്റ്റിസ് പ്രസാദിന്റെയും അതേ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അതുകൊണ്ടാണ് മറ്റൊരു ബെഞ്ചിന്റെ പരിഗണനക്കായി കേസ് വിടുന്നത്.ഒരു കാരണവുമില്ലാതെ, ഊഹങ്ങളും അനുമാനങ്ങളും ആഗ്രഹങ്ങളും നിറഞ്ഞ ഉദ്ദേശത്തോടെയുള്ള ഒരു കേസാണിത് എന്നു വ്യക്തമാക്കികൊണ്ടായിരുന്നു കോടതി കേസ് തള്ളിയത്.തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News