ഷവര്‍മ സ്റ്റാന്‍ഡില്‍ കയറിയിരുന്ന് പൂച്ചകള്‍ ചിക്കന്‍ കഴിച്ചു; ഹോട്ടല്‍ അടച്ചുപൂട്ടി

കണ്ണൂര്‍ പയ്യന്നൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മജ്ലിസ് ഹോട്ടല്‍ അടച്ചു പൂട്ടി. നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയാണ് ഹോട്ടലിന് നോട്ടീസ് നല്‍കിയത്.ഹോട്ടലില്‍ ഷവര്‍മ്മ പൂച്ചകള്‍ തിന്നുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു

പയ്യന്നൂര്‍ കേളോത്തെ മജ്‌ലിസ് റസ്റ്റോറന്റിലെ ഷവര്‍മ്മ ഉണ്ടാക്കുന്ന ട്രേയില്‍ കയറി പൂച്ചകള്‍ ഷവര്‍മ്മ തിന്നുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.ഏറെ നേരം രണ്ട് പൂച്ചകള്‍ ഷവര്‍മ്മ തിന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല.വഴിയാത്രക്കാരനാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.മൂന്ന് ദിവസത്തേക്ക് ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി

സംസ്ഥാനവ്യാപകമായി ഹോട്ടലുകളില്‍ പരിശോധന തുടരുന്നതിനിടെയാണ് മജ്‌ലിസ് ഹോട്ടലില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.അശ്രദ്ധ കൊണ്ട് സംഭവിച്ചതെന്നാണ് ഹോട്ടലുടമ നല്‍കിയ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News