വയനാട് പുതുശ്ശേരിയില്‍ കര്‍ഷകനെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. ശ്രമം നാളെയും തുടരും. ആക്ഷന്‍ കമ്മിറ്റി ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ച വിജയിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനും തീരുമാനമായി.
കടുവയെ മയക്കുവെടിവച്ചോ കൂട്ടില്‍ കെണിയൊരുക്കിയോ പിടികൂടുകയാണ് ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ വെടിവച്ചു കൊല്ലാന്‍ ഒട്ടേറെ നിയമതടസ്സങ്ങളുണ്ട്. കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ഖേദകരമാണ്. കടുവയെ തേടുന്ന സ്ഥലത്ത് ജനങ്ങള്‍ കൂട്ടമായി എത്തരുതെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here