കേരളവികസനവുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കും: ഇ.പി ജയരാജന്‍

ജനപക്ഷ വികസനം മുന്‍നിര്‍ത്തിയുള്ള നയരേഖ എല്‍ഡിഎഫ് നേതൃയോഗം അംഗീകരിച്ചു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാഴ്പ്പാട് വ്യക്തമാക്കുന്ന നയരേഖ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അറിയിച്ചു.

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സി.പി.ഐ.എം സംസ്ഥാന സമ്മേളനം തയ്യാറാക്കിയ നയരേഖയാണ് എല്‍ഡിഎഫ് നേതൃയോഗം അംഗീകരിച്ചത്. കേരള വികസനത്തിനുള്ള കാഴ്ചപ്പാട് എന്ന നയരേഖ അനുസരിച്ചാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. കാലോചിതമായി നടപ്പാക്കേണ്ട കര്‍മ്മപദ്ധതികള്‍ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് വായ്പ അനിവാര്യമാണ്.
ചരടുകളില്ലാത്തതാകണം വായ്പകള്‍ എന്നാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നിലപാടെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം ആകാം. ഇത് നയംമാറ്റം അല്ല, കാലോചിതമായ മാറ്റം ആണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി 2391 കോടി നഷ്ടത്തിലാണ്. വെള്ളക്കരം 1 ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കി. വര്‍ധനവ് ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് ബാധകമല്ലെന്നും ഇ.പി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News