അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്

അടിമാലി തോക്കുപാറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്. ആന്ധ്ര പ്രദേശ് കാദിരിയിൽ നിന്നും ശബരിമലയിലേക്ക് പോയ വാഹനമാണ് വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.

പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന്പുലർച്ചെയാണ് സംഘം ആന്ധ്രയിൽ നിന്നും യാത്ര തിരിച്ചത്.
വാഹനത്തിൽ 3 കുട്ടികൾ അടക്കം 17 യാത്രക്കാർ ഉണ്ടായിരുന്നു. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ് .സുധാകരൻ (36), മനോജ്‌ (11), റെനീഷ് (10), ജനാർദ്ദനൻ  (24), എസ് രമണിയൻ (42), നരേഷ് (27), സുരേഷ് (45), ശ്രീനിവാസ് (42), വെങ്കൈ രാമ  (36), ബൈരി ഷെട്ടി (45), രാജു സെൻ (38), രാം ഷെട്ടി (40), മൂർത്തി (15), ലോഗ് നാവോ (12), അഭിലാഷ് (20), നരസിംഹലൂ (38), ഡ്രൈവർമാരായ മൂർത്തി (45), രാമു (32) എന്നിവർക്കാണ് പരുക്കേറ്റത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News