ക്രിപ്റ്റോ കറൻസി ചൂതാട്ടം;ഇന്ത്യയിൽ നിരോധിക്കണം: റിസർവ്വ് ബാങ്ക് ഗവർണർ

ക്രിപ്റ്റോ കറൻസി വ്യാപാരം ചൂതാട്ടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ക്രിപ്‌റ്റോകറൻസി വ്യാപാരം പൂർണമായും ഊഹക്കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ളതും ചൂതാട്ടത്തിന് സമാനവുമായതിനാൽ ഇന്ത്യയിൽ അത് നിരോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബിസിനസ് ടുഡേയുടെ ബാങ്കിംഗ് ആൻഡ് ഇക്കണോമി ഉച്ചകോടിക്കിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിപ്‌റ്റോ കറൻസികളുടെ അനിയന്ത്രിതമായ വളർച്ച തുടരാൻ അനുവദിച്ചാൽ കേന്ദ്ര ബാങ്കുകളെ അത് ദുർബലപ്പെടുത്തും.ചിലർ ക്രിപ്റ്റോ കറൻസിയെ ആസ്തിയായി കണക്കാക്കുന്നു. ചിലർ അതിനെ ഇത് ധനകാര്യ ഉൽപന്നമായാണ് കണക്കാക്കുന്നത്.എന്നാൽ മൂല്യമില്ലാത്ത വസ്തുവാണ് ക്രിപ്റ്റോ കറൻസിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിസർവ്വ് ബാങ്കിൻ്റെ ഇരുപത് ശതമാനം ഇടപാടുകളും ആർബിഐ അംഗീകരം നൽകാത്ത ചെയ്യാത്ത ക്രിപ്‌റ്റോകറൻസികൾ വഴി നടത്തുകയാണെങ്കിൽ സമ്പദ്‌വ്യവസ്ഥയുടെ ഇരുപത് ശതമാനം ഇടപാടുകളുടെ നിയന്ത്രണം നഷ്ടപ്പെടും. പണ വിതരണത്തെ നിയന്ത്രിക്കാനുള്ള സെൻട്രൽ ബാങ്കുകളുടെ അധികാരം അല്ലെങ്കിൽ പണ നയം ദുർബ്ബലമാകും. ഇത് സമ്പദ്‌വ്യവസ്ഥയെ ഡോളറാക്കുന്നതിലേക്ക് നയിക്കുമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ വ്യക്തമാക്കി.

ബ്ലോക്ക്ചെയിൻ സാ​ങ്കേതികവിദ്യയെ പോത്സാഹിപ്പിക്കണം. ഇതുപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി ആപ്ലിക്കേഷനുകളുണ്ട്. നമ്മുടെ രാജ്യത്ത് ചൂതാട്ടം അനുവദിക്കുന്നില്ല. ഇത് അനുവദിക്കുന്നുണ്ടെങ്കിൽ നിയമങ്ങൾ പാലിച്ച് മാത്രമാണ് അനുവദിക്കേണ്ടത്. അതു കൊണ്ട് ചൂതാട്ട സ്വഭാവമുള്ള ക്രിപ്റ്റോ കറൻസി ആർബിഐയുടെ അനുമതിയില്ലാതെ വ്യാപാരം നടത്താൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News