‘ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണം’; ശ്രദ്ധേയമായി ദേശീയ വിദ്യാഭ്യാസനയത്തിലെ ചര്‍ച്ച

ദേശീയവിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാന്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണമെന്നും ഡിജിറ്റല്‍ തുല്യത ഉറപ്പാക്കണമെന്നും വിദഗ്ധര്‍. കേരളനിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിലെ ‘ദേശീയവിദ്യാഭ്യാസനയവും കേരളവും’ എന്ന ചര്‍ച്ചയിലാണ് വിവിധമേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നത്.

രാഷ്ട്രീയനിരീക്ഷകന്‍ പ്രൊഫ ഗോപാല്‍ ഗാരു, മുന്‍ കേരള യൂണിവേഴ്‌സിറ്റി വി.സി ഡോ. ബി ഇക്ബാല്‍, കേരള നോളജ് എക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ക്രിയാത്മകമായ വാദങ്ങള്‍ ഉയര്‍ന്നുവന്നത്. ദേശീയവിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കുമ്പോള്‍ ഡിജിറ്റല്‍ ഡിവൈഡ് പ്രശ്‌നമായി നിലനില്‍ക്കുമെന്ന് ഗോപാല്‍ ഗര് അഭിപ്രായപ്പെട്ടു. എന്നാല്‍ കേരളത്തിന് മുന്നേറാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ കേന്ദ്ര വകുപ്പുകള്‍ തമ്മില്‍ നയത്തെപ്പറ്റി വ്യക്തമായ ധാരണ വേണ്ടതിന്റെ ആവശ്യകതയാണ് ഡോ.ബി ഇക്ബാല്‍ ചൂണ്ടിക്കാണിച്ചത്. നയം എല്ലാവര്‍ക്കും തുല്യമായ വിദ്യാഭ്യാസ സാദ്ധ്യതകള്‍ ആവശ്യമുണ്ടെന്നും വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്കി ആശങ്കാജനകമാണെന്നും പറഞ്ഞു.

വിദ്യാഭ്യാസത്തില്‍ മതേതരത്വം ഇല്ലാതെയാകുന്നുവെന്നും വര്‍ഗീയത പതുക്കെ കടന്നുകയറുന്നുവെന്നുമുള്ള ആശങ്കയാണ് കേരള നോളജ് എക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പങ്കുവെച്ചത്. നയം കൂടുതല്‍ സ്വതന്ത്ര്യമായി നടപ്പിലാക്കിയത് കേരളമാണെന്നും ഇനിയും ചര്‍ച്ചകള്‍ ഈ വിശയത്തില്‍ അനിവാര്യമാണെന്നും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News