ഡ്യൂട്ടിക്ക് എത്തിയിട്ട് അഞ്ചുവർഷം; ബിഹാറിൽ 64 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

അഞ്ച് വര്‍ഷത്തിലേറെയായി അനുമതിയില്ലാതെ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്ന 64 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ബിഹാര്‍ സര്‍ക്കാര്‍. വെള്ളിയാഴ്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.

അരാരിയ, ഔറംഗാബാദ്, ബങ്ക, ഭഗല്‍പൂര്‍, ഭോജ്പൂര്‍, ഭര്‍ഭംഗ തുടങ്ങിയ ജില്ലകളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ‘അനുമതിയില്ലാതെ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്ന 64 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

ഇവരെ പിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ് ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ മറുപടി നല്‍കിയില്ല,’ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്. സിദ്ധാര്‍ത്ഥ് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ അനുമതിയില്ലാതെ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News