കുവൈത്ത് ജനസംഖ്യയുടെ ഭൂരിപക്ഷവും വിദേശികളായ ജോലിക്കാരും പ്രവാസികളുമാണ്. ജോലി ചെയ്യാനായും താമസത്തിനായും എത്തിയവര്‍ നിരവധിയാണ് കുവൈത്തില്‍. അതിനിടയിലാണ് പുതിയ പ്രഖ്യാപനവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. നിലവിലുള്ള ജനസംഖ്യയിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ഈ നീക്കത്തോടെ പ്രവാസി ഇന്ത്യക്കാരടക്കമുള്ള വിദേശ ജോലിക്കാരുടെ ആവസരങ്ങള്‍ കുറയാനും ജോലി നഷ്ടമാവാനും സാധ്യതയുണ്ട്. ജനസംഖ്യ അസന്തുലിതാവസ്ഥയ്കക്ക് പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിരവധി കാലമായി ആവശ്യം ഉന്നയിക്കുന്നുണ്ട്. അത് കണക്കിലെടുത്താണ് ഇത്തരം നീക്കങ്ങള്‍ എന്നാണ് വിലയിരുത്തലുകള്‍.
കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ താമസകാര്യ വകുപ്പും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും സംയുക്തമായി ഈ മാസം ചേരുന്ന യോഗത്തില്‍ ഇത് സംബന്ധമായ പദ്ധതികള്‍ക്ക് കൃത്യമായ രൂപം നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംയുക്ത യോഗത്തില്‍, വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതും വിദേശികളുടെ താമസ കാലയളവ് പരിമിതപ്പെടുത്തുന്നതുമുള്‍പ്പെടെ നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here