ഹ്രസ്വ വീഡിയോയില്‍ നിന്ന് പണം വാരാം…പുതിയ നീക്കവുമായി യുട്യൂബ്

ഡിജിറ്റല്‍ ലോകത്തെ പ്രധാന സാമൂഹ്യമാധ്യമമായ യുട്യൂബിന്റെ ഭാഗമാവാത്തവര്‍ നമുക്കിടയില്‍ വിരളമായിരിക്കും. യുട്യൂബിലെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ പ്രൊഫനായി മാറിയിട്ട് ഏറെ കാലമായി. യുട്യൂബ് വീഡിയോസില്‍ ഏറ്റവും പചാരണം നേടിയതാണ് ഹ്രസ്വ വീഡിയോ കണ്ടന്റുകള്‍. പ്രത്യേകിച്ച് പുതിയ തലമുറക്കിടയില്‍ വലിയ സ്വീകര്യതയാണ് ഇത്തരം ഷോര്‍ട്ട് വീഡിയോ ഫോര്‍മാറ്റിന് ഉള്ളത്. അതിനെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് യുട്യൂബ്. വൈകാതെ തന്നെ ഹ്രസ്വ വീഡിയോകള്‍ക്ക് യുട്യൂബില്‍ നിന്ന് കൂടുതല്‍ പണമുണ്ടാക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ കണ്ടന്റ് അപ് ലോഡ് ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ പണം ലഭിച്ചു തുടങ്ങും. അതിനു മുമ്പ് കമ്പനി പുറത്തിറക്കുന്ന പുതിയ ഉടമ്പടികള്‍ അംഗീകരിക്കേണ്ടി വരുമെന്നും യുട്യൂബ് അറിയിച്ചു.

നിലവില്‍ ഹ്രസ്വ വീഡിയോകള്‍ക്കായി് പ്രതിഫലം നല്‍കാന്‍ യുട്യൂബ് പാര്‍ട്ണര്‍ പ്രോഗാം (YPP) ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പുതിയ പദ്ധതി വഴി മോണിറ്റൈസ് ചെയ്യുന്ന ഷോര്‍ട്ട്‌സ് വീഡിയോകള്‍ക്ക് പരസ്യങ്ങളില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കുമെന്നാണ് യുട്യൂബ് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്. പരസ്യം വഴിയാണ് കൂടുതല്‍ പണം നല്‍കാന്‍ യുട്യൂബ് തയ്യാറാകുന്നത്. അതുകൊണ്ട് തന്നെ ഉപയോക്താക്കള്‍ നിര്‍ബന്ധമായും പുതിയ നയങ്ങള്‍ അംഗീകരിക്കണമെന്ന് നിബന്ധനയുണ്ട്.

രാജ്യത്ത് ടിക് ടോക് നിരോധിച്ചതിന്റെ ഫലം ഏറ്റെടുത്തത് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളാണ്. ഇത്തരം പ്ലാറ്റ്‌ഫോമിന്റെ ഫലമായാണ് ഹ്രസ്വ വീഡിയോകള്‍ മികച്ച പ്രചാരണം നേടിക്കൊണ്ടിരിക്കുന്നത്. യുട്യൂബ് ചാലനലിലൂടെ ദൈര്‍ഘ്യമുള്ള വീഡിയോസ് ചെയ്തുവരുന്ന രീതിയായിരുന്നു ആദ്യഘട്ടത്തില്‍ ആളുകള്‍ ചെയ്തുവന്നത്. അതിന് മാറ്റം വന്നത് ഉപയോക്താക്കളെ ഹ്രസ്വ വീഡിയോ സ്വാധീനിച്ചു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

2025ഓടെ ഷോര്‍ട്ട്‌സ് വീഡിയോ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം 65കോടി കടക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ യുട്യൂബില്‍ 60 സെക്കന്റുകള്‍ വരെയുള്ള ഹ്രസ്വ വീഡിയോ ഉപയോഗിക്കാന്‍ കഴിയും. ഷോര്‍ട് വീഡിയോ ആപ്പുകള്‍ ഒടിടി പ്ലാറ്റ്ഫമുകള്‍ക്കും വെല്ലുവിളിയായി മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News