രാജ്യത്ത് 174 കൊവിഡ് കേസുകള്‍; 2 മരണം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇന്ന് മാത്രം 174 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,46,80,583 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5,30,725 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി 0.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.10 ശതമാനവുമാണ്. അതേസമയം, വിമാനത്താവളങ്ങള്‍ കോവിഡ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ദീര്‍ഘ ദൂരയാത്രകളില്‍ യാത്രക്കാര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന എല്ലാ രാജ്യക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News