ജോഷിമഠ്; ദുരിതബാധിത കുടുംബങ്ങള്‍ക്ക് 45 കോടി രൂപയുടെ ദുരിതാശ്വാസ സഹായം, അംഗീകരിച്ച് മന്ത്രിസഭ

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ഫണ്ടായി 45 കോടി രൂപ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. 6 മാസത്തേക്ക് അയ്യായിരം രൂപ മാസം വാടക തുക നല്‍കും. 6 മാസത്തെ വൈദ്യുതി, വെള്ളം എന്നിവയുടെ ബില്‍ ഒഴിവാക്കി. ലോണ്‍ ഇഎംഐയില്‍ 1 വര്‍ഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു.

കൂടാതെ, ദുരിതബാധിതരായ ഓരോ കുടുംബത്തിലെയും രണ്ട് അംഗങ്ങള്‍ക്ക് എം എന്‍ ആര്‍ ഇ ജി എ പദ്ധതി പ്രകാരം തൊഴില്‍ നല്‍കുന്നതിനുള്ള നിര്‍ദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ദുരിതബാധിതര്‍ക്ക് ഒരു മുറിയോ അല്ലെങ്കില്‍ താമസത്തിനായി 950 രൂപ ദിവസവും ഭക്ഷണത്തിന് 450 രൂപ നല്‍കും. അന്തിമ പാക്കേജ് നിര്‍ദ്ദേശം തയ്യാറാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് അയ്ക്കാനുള്ള നിര്‍ദ്ദേശത്തിനും പുഷ്‌കര്‍ ധാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നല്‍കി.

ഇതിനിടെ ജോഷിമഠ് ഭൗമ പ്രതിഭാസത്തില്‍ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ രംഗത്തെത്തിയിരുന്നു. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്നാണ് ഐഎസ്ആര്‍ഒയുടെ റിപ്പോര്‍ട്ട്.

ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബര്‍ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News