അട്ടപ്പാടിയിലും കാട്ടാന; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പി.ടി സെവന് പുറമെ അട്ടപ്പാടിയിലും കാട്ടാനശല്യം. കൂടപ്പെട്ടിയില്‍ ഇന്നലെ രാത്രിയിറങ്ങിയ ഒറ്റയാന്‍ വീട് തകര്‍ക്കാന്‍ ശ്രമിച്ചു. അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ വീടാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. രണ്ട് കുട്ടികളുള്ള കുടുംബം തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.

അതേസമയം, ധോണിയില്‍ ഇന്നലെ രാത്രി വീണ്ടും പി.ടി സെവന്‍ കാട്ടാനയിറങ്ങി. ഇന്ന് പുലര്‍ച്ചെ 5.30നാണ് കാട്ടാന ഇറങ്ങിയത്. ലീഡ് കോളേജിന് സമീപത്താണ് ആന എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പി.ടി 7 നൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകള്‍ ഇന്നലെ രാത്രിയില്‍ എത്തിയിട്ടില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയ വയനാട്ടില്‍ നിന്നും എത്തിയാല്‍ മാത്രമെ ആനയെ മയക്കുവെടിവയ്ക്കാന്‍ കഴിയൂ. കാട്ടാനകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നതിനാല്‍ ധോണി നിവാസികള്‍ ആശങ്കയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News