കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ദൗത്യസംഘം; വയനാട്ടിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു

വയനാട് പുതുശ്ശേരിയിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നാണ് ദൗത്യസംഘം പരിശോധന നടത്തുന്നത്. ജനവാസ മേഖലയില്‍ നിന്ന് ഇരതേടാനാവാത്ത സാഹചര്യത്തില്‍ വനത്തിലേക്ക് കടക്കാനും സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് നിഗമനം. കൂടുതല്‍ വനപാലകരെ ഇന്ന് തിരച്ചിലിനായി എത്തിക്കും.

എന്നാല്‍ കടുവയെ പിടികൂടാനുള്ള കൂടുകള്‍ വച്ചെങ്കിലും ഫലം കാണാത്ത സാഹചര്യത്തില്‍ കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെക്കാനായിരിക്കും ഇനിയുള്ള ശ്രമം. ചെറിയ തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശത്ത് പ്രയാസമേറിയ ശ്രമങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസവും ഫലം കാണാതെയാണ് അവസാനിച്ചത്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്. അതേസമയം, കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ സംസ്‌കരിക്കും. പുതുശ്ശേരി സെന്റ് തോമസ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30 നാണ് ചടങ്ങുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News