ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെ റെയില്‍വേ നിയമന അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി. നിതീഷ് കുമാറിന്റെ ജെഡിയുവിനൊപ്പം ആര്‍ജെഡി അധികാരത്തിലുള്ള ബിഹാറില്‍ വിഷയം രാഷ്ട്രീയ സംഘര്‍ഷം ഉയര്‍ത്തുമെന്ന് ഉറപ്പാണ്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളില്‍ ലാലുവിന്റെ ശിക്ഷ സിബിഐ ഉറപ്പാക്കിയിരുന്നു. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ കാട്ടി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 950 കോടിയിലേറെ രൂപ പിന്‍വലിച്ചതായാണ് കണ്ടുപിടിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ യാദവ്, ഭാര്യ റാബ്‌റി ദേവി, മകളും രാജ്യസഭാംഗവുമായ മിസാ ഭാരതി എന്നിവര്‍ക്കും മറ്റ് 13 പേര്‍ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ട് മുന്‍ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേയില്‍ ഗ്രൂപ്പ് ഡി ജോലിക്ക് പകരം യാദവിനും കുടുംബത്തിനും ഭൂമി വിറ്റ ഏഴ് സ്ഥാനാര്‍ത്ഥികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here