തൃശൂരിൽ ബൈക്ക് ലോറിയിലിടിച്ച് ഒരു മരണം

തൃശൂർ അക്കിക്കാവിൽ ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കോതച്ചിറ സ്വദേശി മനു (21) അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ 19 വയസ്സുള്ള ആദർശിനെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 6.45 നാണ് അപകടമുണ്ടായത്.അക്കിക്കാവ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിയായ ആദർശിനെ വിനോദയാത്ര പോകുന്നതിനായി സ്കൂളിൽ എത്തിക്കാൻ വന്നതായിരുന്നു ഇരുവരും.അപകട സമയത്ത് മനു ബൈക്കിനു പുറകിൽ ഇരിക്കുകയായിരുന്ന വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration