എൻ എസ് എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നു; വെള്ളാപ്പള്ളി നടേശൻ

എൻ എസ് എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ. ദില്ലി നായരായിരുന്ന ആൾ ചങ്ങനാശേരിയിൽ എത്തിയപ്പോൾ തറവാടി നായരായെന്നും തറവാടി നായർ എന്നൊക്കെ പരസ്യമായി പറയുന്നത് ശരിയാണോ എന്നും വെള്ളാപ്പള്ളി വിമർശിച്ചു.

എന്നാൽ തറവാടി നായർ പ്രയോഗത്തിൽ ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ചതായി കണ്ടില്ലെന്നും താനാണ് സമുദായത്തിന്റെ പേര് പറഞ്ഞ് ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നതെങ്കിൽ തന്നെ ഇപ്പോൾ ആക്രമിച്ചേനെയെന്നും എസ്എൻഡിപിക്കുള്ളിൽ നിന്ന് തന്നെ വിമർശനം നേരിടേണ്ടി വന്നേനെ എന്നും വെള്ളാപ്പള്ളി വിമർശിച്ചു

എസ്എൻഡിപിയുടെ ചേർത്തലയിലെ പരിപാടിയിലായിരുന്നു എൻഎസ്എസിനെതിരെ വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം. എൻഎസ്എസിലെ അംഗങ്ങൾ മാത്രം വോട്ട് ചെയ്താൽ ശശി തരൂർ ജയിക്കില്ലെന്നും അതുകൊണ്ട് തന്നെ സംഘടനയുടെ പിന്തുണ കൊണ്ട് തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നു എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News