ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് എം പി കുഴഞ്ഞുവീണ് മരിച്ചു

ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എം പി കുഴഞ്ഞുവീണ് മരിച്ചു. ജലന്തർ എം പി സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. രാഹുൽ ഗാന്ധിയ്‌ക്കൊപ്പം നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു.

രാവിലെ പഞ്ചാബിലെ ജലന്ധറിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെയാണ് സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണത്. ഫില്ലൂരിലായിരുന്നു സംഭവം. ഉടൻ തന്നെ ഫഗ്വാരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എംപിയുടെ മരണത്തെ തുടർന്ന് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു.

ചൗധരിയുടെ മരണം പാർട്ടിക്കും സംഘടനയ്ക്കും വലിയ ആഘാതമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു.

” എംപി സന്തോഖ് സിംഗ് ചൗധരിയുടെ മരണത്തിൽ അഗാധമായ ഞെട്ടലും ദുഃഖവും ഉണ്ട്. അദ്ദേഹത്തിന്റെ നഷ്ടം പാർട്ടിക്കും സംഘടനയ്ക്കും വലിയ ആഘാതമാണ്.അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,” അദ്ദേഹം ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News