ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് യുക്രൈനിലെ ഉപ്പ് ഖനന പട്ടണമായ സൊളീദാര്‍ റഷ്യ പിടിച്ചെടുത്തത്. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സൊളിദാര്‍ റഷ്യയുടെ സൈനിക മുന്നേറ്റങ്ങളില്‍ നിര്‍ണായകമാകും. പുതിയ നീക്കത്തോടെ കനത്ത പോരാട്ടം നടക്കുന്ന ബഖ്മുത്തിലേക്ക് യുക്രെയ്ന്‍ സേനയ്ക്ക് സാധനസാമഗ്രികള്‍ എത്തിക്കുന്നതു തടയാന്‍ റഷ്യയ്ക്ക് കഴിയും.
റഷ്യന്‍ സേനയുടെ സര്‍വസൈന്യാധിപന്‍ വലേറി ജെറാസിമോവ് യുദ്ധത്തിന്റെ നേരിട്ടുള്ള ചുമതല ഏറ്റെടുത്ത് 2 ദിവസത്തിനുള്ളിലാണ് റഷ്യയുടെ നിര്‍ണായക നീക്കം. എന്നാല്‍, റഷ്യയുടെ അവകാശവാദം യുക്രെയ്ന്‍ തള്ളി. യുക്രെയ്ന്‍ സൈന്യം ഇപ്പോഴും സൊളീദാറിലുണ്ടെന്നും പോരാട്ടം തുടരുകയാണെന്നും കിഴക്കന്‍ യുക്രെയ്ന്‍ സേനാ കമാന്‍ഡ് വക്താവ് സെര്‍ഗെയ് ഷെറെവറ്റ്‌യി കീവില്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here