ക്ഷേത്രത്തില്‍ പ്രവേശിച്ചു; ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു

ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ജനുവരി 9ന് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സല്‍റ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. യുവാവിനെ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊളളലേല്‍പിക്കുകയും ചെയ്തുവെന്ന പരാതിമുണ്ട്. ബൈനോള്‍ സ്വദേശിയായ 22 കാരനായ ആയുഷിനാണ് ക്ഷേത്രത്തില്‍ കയറിയതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ദളിതനായ താന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത് ഉയര്‍ന്ന ജാതിക്കാരെ ചൊടിപ്പിച്ചുവെന്നാണ് ആയുഷിന്റെ മൊഴി.

ജനുവരി 10ന് ചികിത്സക്കായി ആയുഷിനെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിദ്ഗധ ചികിത്സയ്ക്കായി മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പ്രദേശവാസികള്‍ക്കെതിരെ എസ് സി/എസ് ടി വകുപ്പ് പ്രകാരം കേസെടുത്തതായി ഉത്തരകാശി പൊലീസ് സൂപ്രണ്ട് അര്‍പണ്‍ യദുവന്‍ഷി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News