വയനാട്ടിൽ വീണ്ടും കടുവ

വയനാട്ടിൽ വീണ്ടും കടുവ ഭീഷണി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് സംഘം  കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്. എന്നാൽ പുതുശ്ശേരിയിലിറങ്ങിയ കടുവ തന്നെയാണോ ഇത് എന്നതിൽ സ്ഥിരീകരണമില്ല.

ഇക്കഴിഞ്ഞ ജനുവരി 12 നാണ് മാനന്തവാടിക്കടുത്ത് പുതുശ്ശരിയിൽ കടുവ ഒരാളെ ആക്രമിച്ച് കെന്നത്. പള്ളിപ്പുറത്ത്  തോമസ് (50) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. രണ്ടു തവണ പ്രദേശവാസികൾ കടുവയെ കണ്ടു.

തുടർന്ന് അൽപ്പസമയത്തിനകം തോമസിനെ കടുവ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ തോമസിനെ മാനന്തവാടി മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കേഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News