ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴുന്നതുമായി ബന്ധപ്പെട്ട ഐഎസ്ആര്‍ഒയുടെ റിപ്പോര്‍ട്ട് അപ്രത്യക്ഷമായി. നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ (NRSC) വെബ്സൈറ്റില്‍ നിന്ന് ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് അപ്രത്യക്ഷമായത്. പിന്‍വലിച്ചതെന്നാണ് സൂചന. ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ വേഗത വര്‍ധിച്ചു എന്നായിരുന്നു ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട്.
2022 ഡിസംബര്‍ 27 മുതല്‍ ഈ വര്‍ഷം ജനുവരി 8 വരെ 12 ജിവസത്തിനുള്ളില്‍ 5.4 സെന്റിമീറ്റര്‍ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ആകെ 8.9 സെന്റിമീറ്റര്‍ മാത്രം ഇടിഞ്ഞുതാഴ്ന്ന അവസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ അതിവേഗം ഭൂമി താഴ്ന്നുപോകുന്ന അവസ്ഥയുണ്ടായത്.
ജോഷിമഠിന്റെ നഗരഭാഗങ്ങള്‍ മുഴുവനായി താഴുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here