കാഞ്ചീപുരത്ത് 19കാരിയെ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബെംഗളൂരു-പുതുച്ചേരി റോഡിന് സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുവരേയും മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനെ മൂന്ന് പേര്‍ ചേര്‍ന്ന് കത്തി കാണിച്ച് ബലമായി കീഴ്പ്പെടുത്തിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ മണികണ്ഠന്‍, വിമല്‍കുമാര്‍, ശിവകുമാര്‍, വിഘ്നേഷ്, തെന്നരസു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍സുഹൃത്തും കാഞ്ചീപുരത്തെ സ്വകാര്യ കോളജില്‍ ബിബിഎയ്ക്കും ബികോമിനും പഠിക്കുന്ന വിദ്യാര്‍ഥികളാണ്. പ്രതികളില്‍ രണ്ട് പേര്‍ ഇവര്‍ സംസാരിച്ചു നില്‍ക്കുന്നതിന് സമീപം മദ്യപിക്കുന്നുണ്ടായിരുന്നു.
യുവതിയെയും സുഹൃത്തിനെയും കണ്ടതോടെ ബാക്കി മൂന്ന് പേരെയും വിളിച്ചുവരുത്തി. പെണ്‍കുട്ടി നല്‍കിയ അടയാളത്തിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് ആദ്യം പ്രതികളായ മണികണ്ഠനെയും വിമലിനെയും അറസ്റ്റ് ചെയ്തു. ശിവകുമാര്‍, വിഘ്നേഷ്, തെന്നരശു എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികള്‍ പോയ ശേഷം ഇരുവരും സമീപവാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here