ഉത്തരേന്ത്യയില്‍ നാളെ മുതല്‍ അതിശൈത്യം പിടിമുറുക്കും

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തണുപ്പ് കുറഞ്ഞ് നിന്നെങ്കിലും ഉത്തരേന്ത്യയില്‍ നാളെ മുതല്‍ അതിശൈത്യം പിടിമുറുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ കുറഞ്ഞ് താപനില 6 ഡിഗ്രിയിലേയ്ക്ക് എത്തിയിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ മൈനസ് 4 വരെ താപനില താഴ്‌ന്നേക്കാം. നാളെ മുതല്‍ ഈ മാസം 19 വരെ ജമ്മുകശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യുപി, മധ്യപ്രദേശിന്റെ വടക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ അതിശൈത്യവും മൂടല്‍മഞ്ഞും അനുഭവപ്പെടാമെന്നാണ് വിലയിരുത്തല്‍.

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പലയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി. പുലര്‍ച്ചെയുള്ള മൂടല്‍മഞ്ഞ് റോഡ് – റെയില്‍ – വ്യോമ ഗതാഗതം താറുമാറാക്കി. ശീതകാറ്റും മൂടല്‍ മഞ്ഞും ശക്തമായത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായി. ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികള്‍, ഹൃദ്യോഗ രോഗികള്‍ എന്നിവരുടെ എണ്ണം വര്‍ധിക്കുന്നു. രാജ്യതലസ്ഥാനത്ത് തണുപ്പ് കൂടുന്ന സാഹചര്യത്തില്‍ ഭവനരഹിതരായ ആളുകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നു. മൂടല്‍മഞ്ഞിനൊപ്പം വായുഗുണ നിലവാരം മോശമാകുന്നതും ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration