ജോഷിമഠ്; വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന വാദം തള്ളി കേന്ദ്രം

ജോഷിമഠിലെ വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടേയും ഭൗമശാസ്ത്രജ്ഞരുടേയും വാദം തള്ളി കേന്ദ്രസര്‍ക്കാര്‍. നേരത്തെ തപോവന്‍ വിഷ്ണുഗാഡ് പദ്ധതിയിലേക്കുള്ള തുരങ്ക നിര്‍മ്മാണമാണ് വിള്ളലിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തിലാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴുന്നതുമായി ബന്ധപ്പെട്ട ഐഎസ്ആര്‍ഒയുടെ റിപ്പോര്‍ട്ട് അപ്രത്യക്ഷമായി. നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ (NRSC) വെബ്‌സൈറ്റില്‍ നിന്ന് ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് അപ്രത്യക്ഷമായത്. പിന്‍വലിച്ചതെന്നാണ് സൂചന. ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ വേഗത വര്‍ധിച്ചു എന്നായിരുന്നു ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration