തൃശ്ശൂരില്‍ ദമ്പതികള്‍ 200 കോടി തട്ടി; തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

തൃശ്ശൂരില്‍ പ്രവീണ്‍ റാണക്ക് ശേഷം കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി പാണഞ്ചേരിയിലെ ദമ്പതികള്‍. ധന- വ്യവസായ ബാങ്കേഴ്‌സിന്റെ പേരില്‍ 200 കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തിയത് ജോയ് പാണഞ്ചേരിയും ഭാര്യയായ കൊച്ചുറാണിയുമാണ്. ജോയ് പാണഞ്ചേരിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ഇറക്കിയിട്ടുണ്ട്.

ഐപിസി 46, 420, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .
ഒരുമാസമായി ഒളിവില്‍ കഴിയുന്ന ദമ്പതികള്‍ സംസ്ഥാനം വിട്ടതായാണ് സൂചന .
മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികള്‍ പലവഴിക്കും സമ്മര്‍ദം ചിലത്തുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.പ്രതികള്‍ ബംഗളൂരിലേക്ക് കടന്നതായും സൂചനയുണ്ടായിരുന്നു .
പരാതികളുടെ വ്യാപ്തി മനസ്സിലാക്കി കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി .

500 കോടി രൂപയിലേറെ പ്രതികള്‍ തട്ടിപ്പ് നടത്തിയതായി സൂചന നിലനില്‍ക്കെ കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് നീക്കം .ജോയ് പാണഞ്ചേരിയുടെ വീട്ടിലും സ്ഥാപനത്തിലും നിക്ഷേപകരുടെ പ്രതിഷേധമാണ്. കൂലിവേല ചെയ്യുന്നവര്‍ മുതല്‍ വന്‍കിട വ്യവസായികള്‍ വരെ ദമ്പതികളുടെ തട്ടിപ്പിന് ഇരയായി എന്നും നിക്ഷേപക്കാര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News