കുപ്പാടിത്തറയിലെ കടുവ വീണു

വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കുവെടിവെച്ചു. വയനാട് കുപ്പാടിത്തറയില്‍ വെച്ചാണ് വനപാലകര്‍ കടുവയെ മയക്കുവെടിവെച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കടുവയെ മയക്കുവെടിവെക്കാനായത്. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തില്‍ കടുവയെ നാട്ടുകാര്‍ കണ്ടിരുന്നു.

തുടര്‍ന്ന് അധികൃതര്‍ നടത്തിയ തെരച്ചിലിലാണ് കടുവ വാഴത്തോപ്പിലുണ്ടെന്ന് കണ്ടെത്തിയിരുന്നത്. പ്രദേശത്ത് കണ്ട കാല്‍പാടുകള്‍ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. വനപാലകര്‍ ആറ് തവണ വെടിയുതിര്‍ക്കുകയും പിന്നീട് കടുവയുടെ കാലില്‍ വെടിയേല്‍ക്കുകയുമായിരുന്നു.

അതേസമയം, പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതുശ്ശേരിയില്‍ നിന്ന് ഏകേദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് കുപ്പടിത്തറയിലേക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News