കെ എസ് ഇ ബി ഫ്യൂസ് ഊരി; വൈദ്യുതി തിരികെ നല്‍കി ‘കളക്ടര്‍ ബ്രോ’

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന് കളക്ടര്‍ക്ക് പരാതിയായി കത്തെഴുതിയ വിദ്യാര്‍ഥിക്ക് വൈദ്യുതി പുനഃസ്ഥാപിച്ചു നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ അര്‍ജുന്‍ കൃഷ്ണയെന്ന മൂന്നാം ക്ലാസുകാരനാണ് തന്റെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് കളക്ടര്‍ക്ക് കത്തെഴുതിയത്.

മാസങ്ങളായി വീട്ടില്‍ കറണ്ട് ഇല്ലാത്തതിനാല്‍ മെഴുകുതിരി വെട്ടത്തിലാണ് അര്‍ജുനും കുടുംബവും കഴിയുന്നത്. വീട്ടിലിരുന്ന് പഠിക്കാന്‍ പോലും സാധിക്കുന്നിലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബുധനാഴ്ചയാണ് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് കത്ത് ലഭിച്ചത്. ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും കെ.എസ്.ഇ.ബി.യിലേക്ക് അടയ്ക്കാനുണ്ടായിരുന്നു പണമടച്ച് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് നല്‍കുകയുമായിരുന്നു. വ്യാഴാഴ്ച മാവേലിക്കരയിലെ അര്‍ജുന്‍ കൃഷ്ണയുടെ വീട് കളക്ടര്‍ സന്ദര്‍ശിച്ചു. വീട്ടില്‍ എട്ട് വര്‍ഷമായി ടി.വി. ഇല്ലെന്നും കത്തില്‍ എഴുതിയിരുന്നു.

അര്‍ജുന്‍ കൃഷ്ണയ്ക്ക് സമ്മാനമായി ടി.വിയും കളക്ടര്‍ നല്‍കി. നിര്‍ധന കുടുംബാംഗമായ അര്‍ജുന് പഠിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാമെന്നും പുതിയ യൂണിഫോം വാങ്ങി നല്‍കാമെന്നും ഉറപ്പ് നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News